മുന്‍ സര്‍ക്കാരിന്റെ മദ്യനയത്തില്‍ ആദ്യതിരുത്ത്; ഗാന്ധിജയന്തി ദിനത്തില്‍ വിദേശ മദ്യഷാപ്പുകള്‍ പൂട്ടില്ല

Webdunia
വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (09:04 IST)
മുന്‍ സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഇടതുസര്‍ക്കാരിന്റെ ആദ്യതിരുത്ത്. ഇതിന്റെ ഭാഗമായി ഗാന്ധിജയന്തിദിനത്തില്‍ വിദേശമദ്യഷാപ്പുകള്‍ പൂട്ടില്ല. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
 
ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടിന് പത്തുശതമാനം വിദേശ മദ്യഷാപ്പുകള്‍ പൂട്ടില്ല. ബിവറേജസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് എന്നിവയുടെ ഇത്രയും ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടതില്ലെന്നാണ് തീരുമാനം.
സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതു വരെ തല്‍സ്ഥിതി തുടരും.
 
അടുത്തദിവസം തന്നെ ഇതിന്റെ ഉത്തരവിറക്കും. ഗാന്ധിജയന്തി ദിനത്തില്‍ പത്തുശതമാനം വീതം ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടണമെന്ന് ആയിരുന്നു മുന്‍ സര്‍ക്കാരിന്റെ തീരുമാനം.
Next Article