ലക്ഷ്മി നായർ ഒഴിഞ്ഞു; പ്രിൻസിപ്പൽ സ്ഥാനം ഇനി വൈസ് പ്രിൻസിപ്പലിന്, എസ് എഫ് ഐയുടേത് തന്ത്രപരമായ നിക്കം

Webdunia
ചൊവ്വ, 31 ജനുവരി 2017 (15:01 IST)
ലോ അക്കാദമിയിലെ വിദ്യാർത്ഥികളുടെ സമരം ക്ലൈമാക്സിലേക്ക്. ലോ അക്കാദമിയിലെ പ്രിൻസിപ്പൽ സ്ഥാനം ലക്ഷ്മി നായർ ഒഴിഞ്ഞതായി എസ് എഫ് ഐ. രേഖാമൂലം ലക്ഷ്മി നായർ സ്ഥാനം ഒഴിയുന്നുവെന്ന് എഴുതി നൽകിയെന്നും എസ് എഫ് ഐ വ്യക്തമാക്കി. 20 ദിവസം നീണ്ടുനിന്ന സമരത്തിനാണ് ഇപ്പോൾ എസ് എഫ് ഐ ഇടപെട്ട് ഫലം കണ്ടിരിക്കുന്നത്. 
 
ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും അഞ്ച് വർഷത്തേക്ക് മാറ്റി നിർത്തും. പ്രിൻസിപ്പൽ സ്ഥാനം ഒഴിയുന്നതിനോടൊപ്പം, അധ്യാപികയായും താൻ തുടരില്ലെന്നും ലക്ഷ്മി നായർ വ്യക്തമാക്കിയതായി എസ് എഫ് ഐ. 5 വർഷത്തേക്ക് ഫാക്കൽറ്റി ആയിട്ട് പോലും കോളേജിലേക്ക് വരില്ല. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നും ലക്ഷ്മി നായർ എഴുതി നൽകി.
 
പ്രിൻസിപ്പലിന്റെ ചുമതല വൈസ് പ്രിൻസിപ്പലിന്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു. ലക്ഷ്മി നായർ ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും ഒഴിഞ്ഞുവെന്ന് എഴുതിവാ‌ങ്ങിയെന്നും എസ് എഫ് ഐ വ്യക്തമാക്കി. എസ് എഫ് ഐ മുന്നോട്ട് വെച്ച ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചുവെന്നും ഇതിനാൽ സമരം അവസാനിപ്പിക്കുകയാണെന്നും എസ് എഫ് ഐ നേതാക്കൾ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

അതേസമയം, സമരം തുടരുമെന്ന് കെ എസ് യു വ്യക്തമാക്കി. പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും ലക്ഷ്മി നായർ രാജി വെക്കുന്നത് വരെ സമരം തുടരുമെന്നും കെ എസ് യു വ്യക്തമാക്കി.
Next Article