കഴിഞ്ഞവർഷത്തെ എസ്എസ്എൽസി എ പ്ലസ് ഗ്രേഡ് തമാശ, വിവാദ പരാമർശവുമായി വിദ്യഭ്യാസമന്ത്രി

Webdunia
വെള്ളി, 1 ജൂലൈ 2022 (19:28 IST)
കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി എ പ്ലസ് ഗ്രേഡ് താമാശയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഈ വർഷമാണ് എ പ്ലസിൻ്റെ നിലവാരം വീണ്ടെടുത്തതെന്നും മന്ത്രി പറഞ്ഞു.
 
കഴിഞ്ഞവർഷത്തെ എസ്എസ്എൽസി ഫലം തമാശയായിരുന്നു. ഒന്നേകാൽ ലക്ഷം വിദ്യാർഥികൾക്ക് എ പ്ലസ് കിട്ടിയത് ദേശീയതലത്തിൽ താമാശയായിരുന്നു. ഈ വർഷമാണ് എ പ്ലസിൻ്റെ നിലവാരം വീണ്ടെടുത്തത് എന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ വിവാദപരാമർശം.
 
1,25,509 പേരാണ് കഴിഞ്ഞ വർഷം എ പ്ലസ് ഗ്രേഡ് നേടിയത്. ഈ വർഷം ഇത് 44,363 വിദ്യാർഥികളാണ് ഈ വർഷം എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article