കുറ്റ്യാടി പശുക്കടവ് ദുരന്തം: ആറ് മൃതദേഹങ്ങളും കണ്ടെടുത്തു

Webdunia
ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (12:26 IST)
കുറ്റ്യാടി കടന്തറപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കള്‍ക്കു വേണ്ടിയുള്ള തിരച്ചിലിനിടയില്‍ രണ്ടു മൃതദേഹങ്ങളും കണ്ടെത്തി. ടാറ്റ മോട്ടോഴ്സിലെ മെക്കാനിക്കും കുട്ടിക്കുന്നുമ്മല്‍ ദേവദാസിന്റെ മകനുമായ വിപിന്‍ദാസി (24)ന്റേയും പാറയുള്ള പറമ്പത്ത് വിഷ്ണു (20)വിന്റേയും മൃതദേഹമാണ് സെൻട്രൽ മുക്കിൽ നിന്നും ദുരന്തനിവാരണ സേന കണ്ടെടുത്തത്.
 
ഇതോടെ ദുരന്തത്തിൽ കാണാതായ ആറു പേരുടെയും മൃതദേഹങ്ങൾ ലഭിച്ചു. പന്നിക്കൂട്ട് മേഖല കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്താൻ ദുരന്തനിവാരണസേന രാവിലെ തീരുമാനിച്ചിരുന്നത്. കൂടാതെ തിരച്ചിലിനായി കോസ്റ്റ് ഗാർഡിന്റെ സഹായവും ലഭിച്ചിരുന്നു. മലവെള്ളപ്പാച്ചിലില്‍ ആറു പേരെയാണ് കാണാതായത്. ഇതിൽ ഒരാളുടെ മൃതദേഹം ഞായറാഴ്ച രാത്രിയും മൂന്നുപേരുടേത് തിങ്കളാഴ്ചയുമാണ് കണ്ടെടുത്തത്.
 
Next Article