സുപ്രിംകോടതി വിധിയില്‍ സന്തോഷം: കുഞ്ഞാലിക്കുട്ടി

തിങ്കള്‍, 4 ജൂലൈ 2016 (14:51 IST)
ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സുപ്രിം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി. 
 
രണ്ട് പതിറ്റാണ്ടായി തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കേസില്‍ അനുകൂലമായ വിധി ഉണ്ടായതില്‍ ദൈവത്തോട് നന്ദി പറയുന്നു. വി എസ് മാത്രമല്ല ചില തത്പര കക്ഷികളും തനിക്കെതിരെ ഈ കേസുമായി മുന്നോട്ട് പോകുന്നുണ്ട്. അവരെകുറിച്ച് ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക