സിനിമാ താരങ്ങളായ ദിലീപും മഞ്ജുവും കോടതിയില്‍ വിവാഹമോചനത്തിന് സംയുക്തഹര്‍ജി നല്‍കിയതിന് പിന്നാലെ കുഞ്ചാക്കോ ബോബനും കോടതിയില്‍. എന്നാല്‍ റോമന്‍സിന്റെ നിര്‍മ്മാതാക്കള്‍ തനിക്ക് വണ്ടിചെക്ക് നല്‍കിയെന്നാരോപിച്ചാണ് കുഞ്ചാക്കോ ബോബന്‍ വഞ്ചനാക്കുറ്റത്തിന്കേസ് ഫയല്‍ ചെയ്തത്.
എറണാകുളം ചീഫ് ജ്യുഡിഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്‍പാകെ നിര്‍മ്മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തത്. റോമന്‍സിന്റെ പ്രതിഫലത്തിന്റെ ഭാഗമായി നല്‍കിയിരുന്നു 4.35 ലക്ഷത്തിന്റെ ചെക്ക് മടങ്ങിയതോടെയാണ് കുഞ്ചാക്കോ ബോബന്‍ കോടതി നടപടികളിലേക്ക് കടന്നത്.
ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത റോമന്‍സ് എന്ന ചിത്രം 2013ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു.