പാക് നിർമ്മിത വെടിയുണ്ടകൾ, ചില സൂചനകൾ ലഭിച്ചതായി ഡിജിപി, മിലിറ്ററി ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു

Webdunia
ഞായര്‍, 23 ഫെബ്രുവരി 2020 (14:33 IST)
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ പാക് നിർമ്മിതമെന്ന് സംശയിക്കുന്ന വെടുയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പരിശോധനയിൽ ചില സൂചനകൾ ലഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്റ. സംഭവത്തിൽ മിലിറ്ററി ഇന്റലിജെൻസ് കുളത്തൂപ്പുഴയിലെത്തി അന്വേഷണം ആരംഭിച്ചു. ദേശീയ അന്വേഷണ ഏജസിയും പ്രദേശത്തെത്തി പരിശോധന നടത്തി  
 
പ്രാഥമിക പരിശോധനകൾക്ക് ശേഷം മാത്രമേ കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ എൻഐഎ തീരൂമാനമെടുക്കു. തിരുവനന്തപുരം റേഞ്ച് സിഐജി സഞ്ജെയ് കുമാർ ഗരുഡിൻ കുളത്തൂപ്പുഴയിലെത്തി വെടിയുണ്ടകൾ പരിശോധിച്ചു. ആന്റി ടെററിസ്റ്റ് സ്ക്വാഡാണ് കേസ് കൈമാര്യം ചെയ്യുന്നത്. കണ്ടെത്തിയ 14 വെടുയുണ്ടകളിലും പിഒഎഫ് അഥവ പാകിസ്ഥാൻ ഓർഡിനസ് ഫാക്ടറി എന്ന് രേഖപെടുത്തിയിട്ടുണ്ട്.
 
പാക് നിർമ്മിത വെടിയുണ്ടകൾ തന്നെയാണ് ഇവ എന്നാണ് പ്രാഥമിക നിഗമനം. 30 വർഷത്തിലധികം പഴക്കമുള്ളതാണ് വെടിയുണ്ടകൾ എന്നും കണ്ടെത്തിയിട്ടുണ്ട്. ദീർഘദൂര പ്രഹര ശേഷിയുള്ള തോക്കുകളിൽ ഉപയോഗിക്കുന്ന 7.62 എംഎം വെടുയുണ്ടകളാണ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article