കുടുംബശ്രീയുടെ 'ഇ-ഷോപ്പ്' തുടങ്ങുന്നു

Webdunia
വെള്ളി, 20 ജൂണ്‍ 2014 (15:12 IST)
കോഴിക്കോട് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കുടുംബശ്രീ ഇ-ഷോപ്പുകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്നു. കേന്ദ്രീകൃതാസൂത്രണ ഫണ്ടില്‍ നിന്നുള്ള 32 ലക്ഷം രൂപ ഉപയോഗിച്ച് കോഴിക്കോട് കോര്‍പ്പറേഷനാണ്‌ ഇത്തരമൊരു നീക്കം നടത്തുന്നത്.
 
കോഴിക്കോട് നഗര പരിധിയിലെ 16 കേന്ദ്രങ്ങളിലാവും ഇ-ഷോപ്പുകള്‍ തുടങ്ങുന്നത്. മുതലക്കുളം, ബീച്ച്, മെഡിക്കല്‍ കോളേജ്, ഒയിറ്റി റോഡ്, കാരപ്പറമ്പ്, ബേപ്പൂര്‍, ഹെഡ് പോസ്റ്റോഫീസിനു സമീപം, കാരങ്ങാട്, ചെറുവണ്ണൂര്‍ എന്നിവിടങ്ങളിലാണ്‌ ഇ-ഷോപ്പുകള്‍ ആരംഭിക്കുന്നത്. 
 
ഇതിന്‍റെ തുടക്കമെന്നോണം ഒന്നാം ഘട്ടമായി ഈ മാസം 23 ന്‌ മൂന്ന് ഷോപ്പുകളാവും ആരംഭിക്കുക. ഒയിറ്റി റോഡില്‍ സ്ഥാപിക്കുന്ന ഇ-ഷോപ്പിന്‍റെ ഉദ്ഘാടനം മന്ത്രി എംകെ മുനീര്‍ നിര്‍വഹിക്കും.