സ്വപ്ന സുരേഷ് എന്നെയും, ഞാൻ തിരിച്ചും പല തവണ വിളിച്ചിട്ടുണ്ട്: മറുപടിയുമായി കെടി ജലീൽ

Webdunia
ബുധന്‍, 15 ജൂലൈ 2020 (08:05 IST)
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ഫോൺ രേഖകൾ പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദത്തിൽ മറുപടി പറഞ്ഞ് മന്ത്രി കെടി ജലീൽ. സ്വപ്ന തന്നെയും താൻ തിരിച്ചും പല തവണ ഫൊൺ ചെയ്തിട്ടുണ്ട് എന്നും എന്നൽ ആത് ഔദ്യോഗികമായുള്ള കൊളുകളായിരുന്നു എന്നും കെടി ജലീൽ വ്യക്തമാക്കി. സ്വപ്ന പത്ത് തവണ ജലീലിനെ ഫോണിൽ വിളിച്ചു എന്നതായിരുന്നു വിവാദം. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നേരെയും ആരോപണം ഉയർന്നിരുന്നു.
 
സ്വപ്ന സുരേഷ് എന്നെയും ഞാൻ സ്വപ്നയെയും പല തവണ ഫോൺ വിളിച്ചിട്ടുണ്ട്. അത് യുഎഇ കോൺസലേറ്റിന്റെ റിലീഫ് കിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിഅരുന്നു. സരിത്തും സ്വപ്നയുമായി എന്റെ പ്രൈവറ്റ് സെക്രട്ടറി എൻ നാസർ തുടർച്ചയായി ബന്ധപ്പെട്ടു എന്ന കാര്യത്തിൽ അറിവില്ല. അക്കാര്യം അന്വേഷണ ഏജൻസികൾ അന്വേഷിയ്ക്കട്ടെ എന്നും കെടി ജലീൽ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article