ലോകകപ്പ് നേടുകയെന്നാൽ സെമിയും ഫൈനലും ജയിക്കുകയാണെന്ന കാര്യം മറക്കരുത്: ടീം ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഗാംഗുലി

തിങ്കള്‍, 13 ജൂലൈ 2020 (14:01 IST)
ലോക കിരീടം മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെങ്കിലും പ്രധാന മത്സരങ്ങളിൽ കാലിടറി പുറത്താവുക എന്നത് ഇന്ത്യൻ ക്രിക്കറ്റിനെ എപ്പോഴും പിന്തുടരുന്ന ഒരു ദുരവസ്ഥയാണ്. കാലങ്ങളായി ഇത് കാണാനാകും. 2003ല്‍ ഗാംഗുലിയുടെ നേതൃത്വത്തില്‍ ഫൈനലില്‍ എത്തിയ ഇന്ത്യ പക്ഷേ പരാജയപ്പെട്ടു. പിന്നീട് രണ്ട് തവണയാണ് ഇന്ത്യ സെമിയിൽ പരാജയപ്പെട്ട് പിൻവാങ്ങിയത്. ഇക്കാര്യത്തെ കുറിച്ച് തുറന്ന് പ്രതികരണം നടത്തിയിരിയ്ക്കുകയാണ് ഇപ്പോൾ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. 
 
'ലോക കപ്പ് നമുക്ക് അനായാസം തന്നെ ജയിക്കാവുതാണ്. 2019ൽ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ നമ്മള്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചത്. പക്ഷേ പ്രധാനപ്പെട്ട ഒരു മത്സരം നമ്മൾ തോറ്റു. ലോകകപ്പ് മത്സരങ്ങൾ അങ്ങനെയാണ്. 2003 ലോകകപ്പില്‍ നമ്മള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു പക്ഷേ, ഫൈനലില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. എല്ലാ ലോക കപ്പിലും കിരീട സാധ്യതയുള്ള ടീമാണ് ഇന്ത്യ.  
 
ലോകകപ്പ് നേടാന്‍ സഹായിക്കുന്ന ഒട്ടേറെ മികച്ച താരങ്ങളും നമുക്കുണ്ട്. പക്ഷേ, ലോകകപ്പ് നേടുകയെന്നാല്‍ സെമിയും ഫൈനലും ജയിക്കുകയാണെന്ന കാര്യം മറക്കരുത്. ഗാംഗുലി പറഞ്ഞു. കഴിഞ്ഞ ഏകദിന ലോകകപ്പിൽ സെമിയിൽ ന്യൂസിലാൻഡിനോട് ഇന്ത്യ പരാജയപ്പെടുകയായിരുന്നു. 2015ലെ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് എതിരെയായിരുന്നു സെമിയിൽ ഇന്ത്യയുടെ പരാജയം.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍