കെഎസ്‌യു ജയിക്കാതിരിക്കാൻ വോട്ട് വിഴുങ്ങി എസ്എഫ്ഐ നേതാവ്; തമ്മിലടി; ഒടുവിൽ സംഭവിച്ചത്!

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (09:09 IST)
പേപ്പര്‍ ബാലറ്റുകള്‍ വിഴുങ്ങി തൃശ്ശൂര്‍ ഗവ.ലോ കോളേജിലെ എസ്എഫ്ഐ നേതാവ്. കെഎസ്‌യു സ്ഥാനാര്‍ത്ഥി നേരിയ വോട്ടുകള്‍ക്ക് വിജയിക്കാന്‍ പോവുന്നു എന്ന് കണ്ടപ്പോഴാണ് എസ്എഫ്ഐ നേതാവിന്റെ ഈ പ്രവര്‍ത്തി. ഇതിനെ തുടര്‍ന്ന് എസ്എഫ്ഐ-കെസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.
 
നേതാവ് വോട്ട് വിഴുങ്ങിയത് എസ്എഫ്ഐയെ സഹായിച്ചില്ല. കെഎസ്‌യു സ്ഥാനാര്‍ത്ഥി തന്നെ വിജയിച്ചു. കെഎസ്‌യുവിന് ആകെ ലഭിച്ചത് ഈ സീറ്റ് മാത്രമാണ്.ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കെഎസ്‌യു സ്ഥാനാര്‍ത്ഥി അപ്പു അജിത്താണ് വിജയിച്ചത്. ചെയര്‍മാന്‍ ഉള്‍പ്പെടെ മറ്റെല്ലാം സീറ്റുകളിലും എസ്എഫ്ഐയാണ് വിജയിച്ചത്.
 
കഴിഞ്ഞ വര്‍ഷം കോളേജ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെഎ‌സ്‌യു ആണ് വിജയിച്ചത്. ഇക്കുറി ചെയര്‍മാന്‍ സ്ഥാനം എസ്എഫ്ഐ തിരിച്ചു പിടിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article