കെഎസ്ആര്‍ടിസി പണിമുടക്ക്; ഡയസ്നോണ്‍ പ്രഖ്യാപിച്ചു

വെള്ളി, 17 ഒക്‌ടോബര്‍ 2014 (11:41 IST)
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിക്കാനിരിക്കെ സമരത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു.

പണിമുടക്കുന്ന എംപാനല്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. അതേസമയം സിഐടിയു വിഭാഗം മാത്രമാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിക്കാനിരിക്കെ ഇന്ന് പ്രശ്നപരിഹാരത്തിന് തൊഴിലാളി നേതാക്കളും മാനേജ്മെന്‍റും തമ്മില്‍ ചര്‍ച്ച നടക്കും.

ജൂണ്‍ 24നും ആഗസ്റ്റ് 26നും ഗതാഗതമന്ത്രി വിളിച്ച അനുരഞ്ജന ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കുക, സ്ഥലംമാറ്റത്തിലെ അഴിമതി അവസാനിപ്പിക്കുക, പെന്‍ഷനും ശമ്പളവും യഥാസമയം വിതരണം ചെയ്യുക തുടങ്ങിയവയാണ് ആവശ്യങ്ങളാണ് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക