കെഎസ്ആർടി‌സി ദീർഘദൂര സർവീസുകൾ നാളെ ആരംഭിയ്ക്കും

Webdunia
വെള്ളി, 31 ജൂലൈ 2020 (13:56 IST)
സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ദീർഘദൂര സർസീസുകൾ നാളെമുതല്‍ പുനരാരംഭിയ്ക്കും. ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കണ്ടെയ്‌ൻമെന്റ് സൊണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽനിന്ന് പഴയ നിരക്കിൽ തന്നെയായിരുയ്ക്കും ദീർഘദൂര സർവീസുകൾ. 206 സര്‍വീസുകളാണ് ആദ്യ ഘട്ടത്തിൽ പുനരാരംഭിയ്ക്കുന്നത്.
 
തിരുവനന്തപുരത്ത് തമ്പാനൂരിനുപകരം ആനയറയില്‍ നിന്നാകും സര്‍വീസുകള്‍ ആരംഭിക്കുക. അന്യസംസ്ഥാന സര്‍വീസുകള്‍ ഈ ഘട്ടത്തിൽ ഉണ്ടാവില്ല. 'കൂടുതല്‍പ്പേര്‍ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കിലും സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. ജനങ്ങള്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്ന നിലപാടിലേക്ക് ബസുടമകള്‍ എത്തണം സ്വകാര്യ ബസുടമകള്‍ക്കായി ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article