കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഛര്‍ദ്ദിച്ച പെണ്‍കുട്ടിയെക്കൊണ്ട് വൃത്തിയാക്കിയ സംഭവത്തില്‍ ഡ്രൈവറെ ജോലിയില്‍ നിന്നും നീക്കി. വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് വെള്ളറടയിലേക്ക് സര്‍വീസ് നടത്തിയ ബസിലായിരുന്നു സംഭവം. നെയ്യാറ്റിന്‍കര ഡിപ്പോയിലെ എംപാനല്‍ ഡ്രൈവര്‍ എസ്എന്‍ ഷിജിയെയാണ് സര്‍വീസില്‍നിന്ന് മാറ്റിനിര്‍ത്തിയത്.