ഹരിപ്പാട് ബൈക്ക് മതിലില്‍ ഇടിച്ച് 22കാരന് ദാരുണാന്ത്യം. ആകാശ് എന്ന 22കാരനാണ് മരണപ്പെട്ടത്. കാര്‍ത്തികപ്പള്ളി കുരിശുമൂടിനടുത്തുവച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് ഒരു സൈക്കിളില്‍ ഇടിച്ചതിന് പിന്നാലെ വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പിന്റെ മാതിലില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടന്‍ തന്നെ ഹരിപ്പാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.