സ്‌കോള്‍ കേരള മുഖേനയുള്ള ഹയര്‍ സെക്കന്‍ഡറി തല കോഴ്‌സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 22 ജൂലൈ 2023 (13:09 IST)
സ്‌കോള്‍ കേരള മുഖേനയുള്ള ഹയര്‍ സെക്കന്‍ഡറി തല കോഴ്‌സുകളില്‍ 2023-25 ബാച്ചിലേക്ക് ഓപ്പണ്‍, റെഗുലര്‍, പ്രൈവറ്റ് രജിസ്ട്രേഷന്‍, സ്പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് കകക) എന്നീ വിഭാഗങ്ങളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യില്‍ ഉപരിപഠനയോഗ്യതയോ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ കോഴ്‌സില്‍ ഉപരിപഠന യോഗ്യത നേടിയവര്‍ക്കോ അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല.
 
 ജൂലൈ 24 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. പിഴ കൂടാതെ ആഗസ്റ്റ് 14 വരെയും 60 രൂപ പിഴയോടെ ആഗസ്റ്റ് 23 വരെയും ഫീസടച്ച്, ംംം.രെീഹലസലൃമഹമ.ീൃഴ എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫീസ് വിവരങ്ങള്‍ക്കും, രജിസ്ട്രേഷനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും പ്രോസ്പെക്ടസിനും സ്‌കോള്‍-കേരളയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിലേക്ക് നേരിട്ടോ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗ്ഗമോ അയച്ചു കൊടുക്കണം. ജില്ലാ കേന്ദ്രങ്ങളുടെ മേല്‍ വിലാസം സ്‌കോള്‍ കേരള വെബ്സൈറ്റിലുണ്ട്. സംസ്ഥാന ഓഫീസില്‍ അപേക്ഷകള്‍ സ്വീകരിക്കില്ല. വിശദവിവരങ്ങള്‍ക്ക് : 0471 2342950, 2342271, 2342369.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍