ഓടുന്ന ബസില്‍ നിന്ന് കണ്ടക്ടര്‍ വീണു മരിച്ചു. കെഎസ്ആര്‍ടിസി ബസില്‍ വാതിലിനു സമീപം നില്‍ക്കെ അബദ്ധത്തില്‍ ഡോര്‍ തുറന്ന് പുറത്തേക്ക് വീണാണ് കണ്ടക്ടര്‍ എച്ച്എസ് ഷാനവാസ് (52) മരിച്ചത്.
തിരുവനന്തപുരം സ്വദേശിയായ ഷാനവാസ് കണ്ടക്ടറായ ബസ് കഴിഞ്ഞ ദിവസം വൈകിട്ട് മണ്ണാര്‍കാട് നൊട്ടമല വളവ് തിരിയുന്നതിനിടെയായിരുന്നു വീണു മരിച്ചത്.
കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്നു ബസ്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഷാനവാസിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.