ചിപ്പിക്കുള്ളില്‍ മറഞ്ഞിരുന്ന മുത്താണെന്ന് കെ.എസ്.ശബരീനാഥനെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ്. നേരത്തെ ശബരീനാഥനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ കെ എസ് യു രംഗത്തെത്തിയിരുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ അത് അടഞ്ഞ അധ്യായമാണെന്നും പോസ്റ്റുമോര്‍ട്ടത്തിന് ഇല്ലെന്നും ജോയ് പറഞ്ഞു.
അരുവിക്കരയില്‍ നടക്കുന്നത് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അല്ലെന്ന് ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ നേരത്തെ കെ എസ് യുവിന്റെ നിലപാട് തള്ളിയിരുന്നു.