കെ റെയിലിന് കേന്ദ്ര അനുമതി ലഭിക്കില്ലെന്ന് ഇ ശ്രീധരന്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 6 ജനുവരി 2022 (14:51 IST)
കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കില്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. പരിസ്ഥിതിക്ക് അനുകൂലമല്ലാത്ത എല്ലാ പദ്ധതിയെയും താന്‍ എതിര്‍ക്കുമെന്നും പദ്ധതിയുടെ പ്രത്യാഘാതങ്ങളെ പറ്റി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ കെ റെയിലിന്റെ പ്രത്യാഘാതങ്ങളെ പറ്റി മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താന്‍ ഉദ്ദ്യോഗസ്ഥര്‍ക്കായിട്ടില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കാണിക്കുന്നത് പിടിവാശിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍