കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ കത്ത്.
മന്ത്രിമാരുടെ ഓഫീസ് പ്രവര്‍ത്തനം സുതാര്യവും ജനസൌഹൃദവുമാക്കണമെന്ന് വ്യക്തമാക്കിയ കത്തില്‍ ആഴ്ചയില്‍ നാലു ദിവസം മന്ത്രിമാര്‍ ഓഫീസില്‍ ഉണ്ടാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്. കെപിസിസി എക്സിക്യൂട്ടിവ് യോഗത്തിന്റെ അടിസ്ഥാനത്തിലാണു സുധീരന്റെ കത്ത്.
പാര്‍ട്ടി ഘടകങ്ങളുടെ വ്യക്തമായ അഭിപ്രായം തേടിയശേഷമെ പ്രസക്തമായ സ്വകാര്യ പരിപാടികളില്‍ മന്ത്രിമാര്‍ പങ്കെടുക്കാന്‍ പാടുള്ളു. സ്ഥലം മാറ്റങ്ങള്‍ പൊതുമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ പാടുള്ളുവെന്നും കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കുള്ള കത്തില്‍ സുധീരന് പറയുന്നുണ്ട്.