ജനപക്ഷ യാത്രയ്ക്കെതിരെ മദ്യലോബി ഗൂഢാലോചന നടത്തുന്നു: സുധീരന്‍

വ്യാഴം, 27 നവം‌ബര്‍ 2014 (12:38 IST)
ജനപക്ഷയാത്ര മദ്യലോബി തര്‍ക്കാന്‍ ശ്രമിക്കുന്നതായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ബാറുകാരുടെ കൈയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ജന ശ്രദ്ധയാകര്‍ഷിച്ച ജനപക്ഷയാത്രയ്ക്കെതിരെ വന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജനപക്ഷ യാത്രയുടെ ശോഭ കെടുത്താന്‍ മദ്യലോബിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ-രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും. ആര് എന്ത് ആരോപണങ്ങള്‍ ഉന്നയിച്ചാലും ജനപക്ഷ യാത്രയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും സുധീരന്‍ വ്യക്തമാക്കി. ജനപക്ഷയാത്രയ്ക്കു വേണ്ടി ചങ്ങനാശേരിയില്‍ പിരിവു നടത്തിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നും. കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും. ഈ ആരോപണത്തില്‍ വിശദമായ അന്വേഷണം നടക്കട്ടെയെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തില്‍ മദ്യലോബിക്ക് കടുത്ത എതിര്‍പ്പ് ഉണ്ടെന്നും. കേരളത്തിലെ എല്ലാ ഡിസിസി പ്രസിഡന്റുമാരും തന്റെ അടുത്ത ആള്‍ക്കാരാണെന്നും. മദ്യലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ പലര്‍ക്കും അസ്വസ്ഥതകളുണ്ടാകാം. മദ്യലോബിക്കെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായ നിലപാടെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക