കോഴിക്കോട് കൊടുവള്ളിയില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 15 ഓഗസ്റ്റ് 2022 (10:53 IST)
കോഴിക്കോട് കൊടുവള്ളിയില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍. കൊടുവള്ളി സ്വദേശിയായ ദേവി, മകന്‍ അജിത് കുമാര്‍ എന്നിവരാണ് മരിച്ചത്. വീടിനു സമീപത്ത് ടവറിനു മുകളില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച ദേവിയുടെ ചികിത്സയ്ക്കായി കോഴിക്കോട് പോയിരുന്നു. കാലു മുറിച്ചു മാറ്റണമെന്ന് വൈദ്യര്‍ പറഞ്ഞതായും അതിനാല്‍ ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുന്നെന്നും ഇവര്‍ വീട്ടിലേക്ക് വിളിച്ച് അറിയിച്ചു. 
 
പിന്നീട് രാത്രിയിലും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കൊടുവള്ളി പോലീസില്‍ അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് ഇരുവരെയും ടവറിനു മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരണപ്പെട്ടിരുന്നു. ദേവിയുടെ മകന്‍ അജിത്ത് വിവാഹിതനാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article