ഉദ്യോഗസ്ഥര്‍ക്ക് ഇമ്പോസിഷന്‍ ശിക്ഷ നല്‍കി വിവരാവകാശ കമ്മീഷണര്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 ഡിസം‌ബര്‍ 2023 (19:05 IST)
ബേപ്പൂര്‍ പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കാണ് വിവരാവകാശ കമ്മീഷണര്‍ ഇമ്പോസിഷന്‍ ശിക്ഷയായി നല്‍കിയത്. വിവരാവകാശവുമായി ബന്ധപ്പെട്ടുള്ള മറുപടിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരും വിവരങ്ങളും ചേര്‍ക്കാതെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് വിവരാവകാശ കമ്മീഷണര്‍ ഇത്തരത്തിലൊരു ശിക്ഷ നല്‍കിയത്.വിവരാവകാശ കമ്മീഷണറായ എ അബ്ദുല്‍ ഹക്കീം ആണ് ഉദ്യോഗസ്ഥരെ ഈ രീതിയില്‍ ശിക്ഷിച്ചത്. 
 
ശിക്ഷയുടെ ഭാഗമായി ഇഗ്‌നീഷ്യസ് എം ജോണ്‍ ,പി എ അനിത സി എന്നിവരാണ് ഇമ്പോസിഷന്‍ എഴുതിയത്.100 പ്രാവശ്യം തങ്ങളുടെ പേരും ഫോണ്‍ നമ്പറും വിവരാവകാശ കമ്മീഷന് എഴുതി നല്‍കിയാണ് ഇവര്‍ ശിക്ഷ പൂര്‍ത്തിയാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article