താമരശ്ശേരിയില്‍ വാഹനാപകടം: സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 7 ഒക്‌ടോബര്‍ 2021 (16:17 IST)
താമരശ്ശേരിയില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഓമശ്ശേരി വേനപ്പാറ അമ്പലത്തിങ്ങല്‍ രാജുവാണ് മരിച്ചത്. ചുടലമുക്കില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വീടിന്റെ ഗെയ്റ്റില്‍ ഇടിക്കുകയായിരുന്നു. രാവിലെ ഒന്‍പതുമണിയോടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ രാജുവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 
Next Article