കോഴിക്കോട് - കണ്ണൂര്‍ പാസഞ്ചര്‍ ട്രയിന്‍ പാളം തെറ്റി

Webdunia
ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (19:09 IST)
കോഴിക്കോട് - കണ്ണൂര്‍ പാസഞ്ചര്‍ ട്രയിന്‍ പാളം തെറ്റി. സ്റ്റേഷന്‍ വിടുന്നതിന് മുമ്പാണ് പാളം തെറ്റിയത്. ട്രയിനിന്റെ ഏറ്റവും അവസാനത്തെ കോച്ചിന്റെ ആദ്യ രണ്ട് ചക്രങ്ങളാണ് പാളം തെറ്റിയത്. പാളം തെറ്റിയ കോച്ചിനെ ഒഴിവാക്കി ബാക്കിയുള്ള കോച്ചുകളുമായി ട്രയിന്‍ യാത്ര തുടര്‍ന്നു.
 
ഉച്ച കഴിഞ്ഞ് രണ്ടേകാലോടെ ആയിരുന്നു സംഭവം. രാവിലെ പത്തരയോടെ കണ്ണൂരില്‍ നിന്ന് കോഴിക്കോട് എത്തിയ പാസഞ്ചറിന്റെ മുന്‍വശത്തെ കോച്ചിനെയും പിന്‍വശത്തെ കോച്ചിനെയും ചങ്ങല ഉപയോഗിച്ച് ട്രാക്കുമായി ബന്ധിപ്പിച്ചിരുന്നു.
 
ഇതില്‍ പിന്‍വശത്തെ കോച്ചിന്റെ ചങ്ങലയുടെ പൂട്ടഴിക്കാതെ ട്രെയിന്‍ യാത്ര ആരംഭിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.