കോഴിക്കോട് പ്രമേഹ രോഗിയായ 17കാരി മരിച്ചു; മരണം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 17 മെയ് 2024 (14:17 IST)
കോഴിക്കോട് പ്രമേഹ രോഗിയായ 17കാരി മരിച്ചു. എരത്ത് മുഹമ്മദ് അലിയുടെ മകള്‍ ഹിബ സുല്‍ത്താനയാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്. ഇന്നലെ വൈകുന്നേരമാണ് വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചത്.
 
ഹിബയ്ക്ക് ടൈപ്പ് വണ്‍ പ്രമേഹമായിരുന്നു. രോഗം ഗുരുതരമായതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്. ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്പാദനം കുറയുമ്പോഴോ ശരിയായി ഇന്‍സുലിന്‍ ഉപാദിപ്പിക്കാനാകാതെ വരുമ്പോഴോ ആണ് പ്രമേഹം ഉടലെടുക്കുന്നത്. ഇന്‍സുലിന്‍ ഒരു ഹോര്‍മോണാണ്. ഭക്ഷിക്കുന്ന ആഹാരത്തിലെ പഞ്ചസാര ഊര്‍ജജമാക്കി മാറ്റുന്നത് ഈ ഇന്‍സുലിനാണ്. പ്രമേഹമുള്ള ഒരാള്‍ക്ക് രക്തത്തില്‍ കുടുതല്‍ പഞ്ചസാര ഉണ്ടാകും. ഇത് ശരീരത്തിലെ പല ഭാഗങ്ങളെയും ദോഷകരമായി ബാധിക്കും. കണ്ണുകള്‍, രക്തധമനികള്‍, ഹൃദയം, ഞരമ്പ്, വൃക്ക എന്നിവയെ ഒക്കെ ഇത് ബാധിക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article