കൊയിലാണ്ടി. ഭാഗ്യക്കുറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി 80 ലക്ഷം രൂപ അടിച്ചപ്പോള്‍ ടിക്കറ്റുമായി ഭാഗ്യക്കുറി അടിച്ചയാള്‍ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക്. ബിഹാര്‍ സ്വദേശി മുഹമ്മദ് സായിദ് ആണ് ഭാഗ്യക്കുറിയുടെ 80 ലക്ഷം കിട്ടിയപ്പോള്‍ ആരെങ്കിലും തന്നെ അപായപ്പെടുത്തിയാലോ എന്ന ഭീതിയില്‍ കൂട്ടുകാരുമൊത്ത് പോലീസ് സ്റ്റേഷനിലെത്തിയത്.