ഗര്‍ഭിണിയെ ചവിട്ടി പരിക്കേല്‍പ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 4 മാര്‍ച്ച് 2022 (19:04 IST)
ഗര്‍ഭിണിയെ ചവിട്ടി പരിക്കേല്‍പ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍. കോട്ടയം പാലായിലാണ് സംഭവം. പാറപ്പിള്ളി കറുത്തേടത്ത് ശങ്കര്‍, അമ്പാറ നിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍, മുണ്ടങ്കല്‍ മേടയ്ക്കല്‍ ആന്റോ എന്നിവരാണ് അറസ്റ്റിലായത്. ഗര്‍ഭിണിയോട് അശ്ലീലമായി സംസാരിച്ചതിന് ഇവരെ ഭര്‍ത്താവ് ചോദ്യം ചെയ്തിരുന്നു. പിന്നാലെ ഭര്‍ത്താവിനെ അക്രമി സംഘം അടിച്ചു വീഴ്ത്തുകയായിരുന്നു. ശേഷമാണ് ഗര്‍ഭിണിയെ ഉപദ്രവിച്ചത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article