പ്രതിശ്രുത വധുവിന്റെ നഗ്ന ചിത്രം കണ്ടതിന് ശേഷം വിവാഹം വേണ്ടെന്ന് പറഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്താണ് സംഭവം. ഉദയനാപുരം സ്വദേശിനിയായ പെൺകുട്ടിയും ആദിത്യപുരം സ്വദേശിയായ ചെറുപ്പക്കാരനുമാണ് കഥയിലെ കഥാപാത്രങ്ങൾ. രണ്ടു വീട്ടുകാരുടെയും ഇഷ്ടപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. വ്യക്തമായി പറഞ്ഞാൽ തികച്ചും അറേഞ്ച്ഡ് മാര്യേജ്.
വിവാഹം ഉറപ്പ് കഴിഞ്ഞപ്പോൾ എല്ലാ വധൂവരൻമാരെ പോലെ ഇരുവരും ഫുൾ ടൈം ഫോണിലായി. വിളിയും ചാറ്റിങ്ങും ആയി ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം യുവാവിന് ഒരാഗ്രഹം വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ നഗ്നത കാണണമെന്ന്. തന്റെ ആഗ്രഹം ഇയാൾ തുറന്നു പറഞ്ഞു. ആദ്യം ഒക്കെ എതിർത്തെങ്കിലും പെൺകുട്ടിയും ചിന്തിച്ചു 'വിവാഹം കഴിക്കാൻ പോകുന്നയാളല്ലേ അയക്കുന്നതിൽ തെറ്റൊന്നുമില്ല' എന്ന്. നിർബന്ധം സഹിക്കവയ്യാതായപ്പോൾ പെൺകുട്ടി തന്റെ രണ്ടു മൂന്ന് ന്യൂഡ് സെൽഫികൾ യുവാവിന് അയച്ചു കൊടുക്കുകയായിരുന്നു.
ഏതായാലും ഫോട്ടോസ് യുവാവിന് ഇഷ്ടപ്പെട്ടു. എന്നാൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ യുവാവിനൊരു തോന്നൽ. 'കല്യാണത്തിന് മുൻപ് തനിയ്ക്ക് ഇത്തരം ഫോട്ടോസ് അയച്ചു തരുന്ന പെണ്ണ് ശരിയല്ല' എന്ന്. ഒടുവിൽ പെൺകുട്ടിയുടെ പിതാവിനെ വിളിച്ച് കല്യാണത്തിൽ നിന്നും ഒഴിയുകയാണെന്നും താൽപ്പര്യമില്ലെന്നും യുവാവ് വിളിച്ചറിയിച്ചു. കാര്യം തിരക്കിയപ്പോൾ പെൺകുട്ടിയുടെ ന്യൂഡ് ഫോട്ടോ അയച്ചു കൊടുത്തു. കൂടുതൽ കളിച്ചാൽ ചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിന് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.