കോട്ടയത്ത് മകനെ കുത്തി പരിക്കേല്‍പ്പിച്ച് അച്ഛന്‍ തൂങ്ങി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 20 നവം‌ബര്‍ 2023 (16:22 IST)
കോട്ടയത്ത് മകനെ കുത്തി പരിക്കേല്‍പ്പിച്ച് അച്ഛന്‍ തൂങ്ങി മരിച്ചു. വള്ളിച്ചിറ വെട്ടുകാട്ടില്‍ ചെല്ലപ്പന്‍ (74) ആണ് മരിച്ചത്. പരിക്കേറ്റ മകന്‍ ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിനും ആത്മഹത്യക്കും കാരണം.
 
നാട്ടുകാരാണ് ശ്രീജിത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്. മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ചെല്ലപ്പന്‍ പഴയ വീടിനോട് ചേര്‍ന്ന് ജീവനൊടുക്കുകയായിരുന്നു. ചെല്ലപ്പന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് സൂചന.പാലാ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article