കോട്ടയത്ത് ലോറിയില്‍ നിന്നും വീണ കയറില്‍ കുരുങ്ങി കാല്‍നട യാത്രികന് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 16 ജൂലൈ 2023 (12:15 IST)
കോട്ടയത്ത് ലോറിയില്‍ നിന്നും വീണ കയറില്‍ കുരുങ്ങി കാല്‍നട യാത്രികന് ദാരുണാന്ത്യം. കോട്ടയം സംക്രാന്തി സ്വദേശി മുരളിയാണ്(50) മരിച്ചത്. ഇന്ന് പുലര്‍ച്ചെ സംക്രാന്തിയിലാണ് അപകടം നടന്നത്. ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് പച്ചക്കറി ലോഡ് കയറ്റിയെത്തിയ ലോറിയില്‍നിന്ന് അലക്ഷ്യമായി ഒരു കയര്‍ തൂങ്ങിക്കിടന്നിരുന്നു. ഈ കയര്‍ മുരളിയുടെ കാലില്‍ കുരുങ്ങുകയായിരുന്നു.
 
എന്നാല്‍ ലോറിയിലെ കയര്‍ കുരുങ്ങി അപകടമുണ്ടായത് ഡ്രൈവര്‍ അറിഞ്ഞില്ലെന്നാണ് വിവരം. റോഡിന്റെ ഒരു സൈഡില്‍ നിന്നും ഒരു കാലും പിന്നീട് കുറച്ചകലെ നിന്നും മൃതദേഹവും കണ്ടെത്തുകയായിരുന്നു. ലോറി വലിച്ചുകൊണ്ടുപോയ മുരളിയുടെ മൃതദേഹം ഒരു പോസ്റ്റിലിടിച്ചാണ് നിന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article