തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. വീട്ടുമുറ്റത്തു നിന്ന മൂന്നുവയസുകാരിയായ കുട്ടിയുടെ മുഖത്താണ് നായ കടിച്ചത്. ഇന്നു രാവിലെ തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയുടെ വീടിനു സമീപത്താണ് വീണ്ടും ആക്രമണം ഉണ്ടായത്. കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.