സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മൂന്നാം ദിവസവും മാറ്റമില്ല

സിആര്‍ രവിചന്ദ്രന്‍

ശനി, 15 ജൂലൈ 2023 (15:00 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മൂന്നാം ദിവസവും മാറ്റമില്ല. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,000 രൂപയാണ്. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കൂടാതെ ഒരു ഗ്രാം സ്വര്‍ണത്തിന് 5500 രൂപയാണ് വില. പണിക്കൂലി കൂടാതെയാണിത്. 
 
ഈ മാസത്തിന്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍