ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളേജുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 15 ജൂലൈ 2023 (19:25 IST)
ഐ എച്ച് ആര്‍ ഡിയുടെ കീഴിലെ കൊട്ടാരക്കര ഉള്‍പ്പെടെ ആറ്റിങ്ങല്‍, പൂഞ്ഞാര്‍ എഞ്ചിനീയറിങ് കോളജുകളില്‍ ഈ അധ്യയനവര്‍ഷം മുതല്‍ കമ്പ്യൂട്ടര്‍ സയന്‍സ് അടക്കം എല്ലാ ബ്രാഞ്ചുകളിലേയും 75 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ സീറ്റുകളാക്കി. കരുനാഗപ്പള്ളി, അടൂര്‍, ചേര്‍ത്തല, കല്ലൂപ്പാറ, എഞ്ചിനീയറിങ് കോളജുകളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഒഴിച്ചുള്ള മറ്റ് ബ്രാഞ്ചുകളിലും 75 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ സീറ്റുകളായി വര്‍ധിപ്പിച്ചു.
 
ഐ എച്ച് ആര്‍ ഡി യുടെ നിയന്ത്രണത്തിലുള്ള ഏഴ് എഞ്ചിനീയറിങ് കോളജുകളില്‍ 75 ശതമാനം സീറ്റുകള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ ഫീസ് നല്‍കിയാല്‍ മതി. കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളജില്‍ പുതുതായി ആരംഭിച്ച ഇലക്ട്രോണിക്‌സ് ആന്‍ഡ് വി എല്‍ എസ് ഐ ബി ടെക് കോഴ്‌സിനും സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഫോണ്‍: 0471 2322501, 2322985.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍