കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്‍ തീപിടിത്തം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 ഫെബ്രുവരി 2023 (15:21 IST)
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്‍ തീപിടിത്തം. ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. നിര്‍മാണം നടക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കാന്‍സര്‍ വാര്‍ഡ് ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ തൊട്ടടുത്താണ് തീപിടുത്തം ഉണ്ടായത്. പിന്നാലെ അടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് രോഗികളെ പൂര്‍ണമായും മാറ്റി.
 
ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article