കോട്ടയം ജില്ലയില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സൗജന്യ റേഷന്‍ ഈമാസം 31 വരെ ലഭിക്കും

ശ്രീനു എസ്

വ്യാഴം, 16 ജൂലൈ 2020 (16:16 IST)
റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും സ്ഥാപനങ്ങളിലെ റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെടാത്തവര്‍ക്കും ദുര്‍ബല വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും ജൂണ്‍, ജൂലൈ മാസങ്ങളിലെ വിഹിതമായ ഭക്ഷ്യധാന്യങ്ങള്‍ ജൂലൈ 31 വരെ  സൗജന്യമായി വിതരണം ചെയ്യും. ജില്ലയില്‍ താമസിക്കുന്ന കാര്‍ഡ് ഇല്ലാത്തവര്‍, അതിഥി തൊഴിലാളികള്‍, വൃദ്ധമന്ദിരങ്ങള്‍, ആരാധനാലയങ്ങള്‍, മഠങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെടാത്തവര്‍, സ്ഥിരതാമസ സൗകര്യമില്ലാത്ത നിരാശ്രയര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
 
ഒരു മാസം ഒരാള്‍ക്ക് അഞ്ചു കിലോഗ്രാം അരിയും ഒരു കിലോഗ്രാം കടലയും എന്ന നിരക്കില്‍  രണ്ടു മാസത്തേക്ക് പത്തു കിലോഗ്രാം അരിയും രണ്ടു കിലോഗ്രാം കടലയും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരമാണ് നല്‍കുന്നത്. ഈ പദ്ധതിയില്‍ മെയ്, ജൂണ്‍ മാസങ്ങളിലെ ഭക്ഷ്യവിഹിതം കൈപ്പറ്റാത്തവര്‍ക്ക് മാത്രമാണ് ലഭിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍