കോട്ടയത്ത് മൂന്നിടത്ത് ഉരുള്‍പ്പൊട്ടല്‍; ജാഗ്രതാ നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 28 ഒക്‌ടോബര്‍ 2021 (18:52 IST)
കോട്ടയത്ത് മൂന്നിടത്ത് ഉരുള്‍പ്പൊട്ടല്‍. കനത്ത മഴയെ തുടര്‍ന്നാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. എരുമേലി ഏയ്ഞ്ചല്‍ വാലി വനത്തിനുള്ളിലാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. സമീപത്തെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഏയ്ഞ്ചല്‍വാലി, പള്ളിപടി, എന്നിവിടങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ ഒരു ഓട്ടോ റിക്ഷ ഒലിച്ചുപോയിട്ടുണ്ട്. കോട്ടയത്തെ മലയോര പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article