കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാത്തവിഷമത്തില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. താളികക്കോണം സ്വദേശി ജോസ് ആണ് ആത്മഹത്യ ചെയ്തത്. നാലുലക്ഷം രൂപയായിരുന്നു ഇദ്ദേഹം ബാങ്കില്‍ നിന്ന് വായ്പ എടുത്തത്. ബാങ്കില്‍ നിന്ന് പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് പുലര്‍ച്ചെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.