ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി അഡ്വ എഎ റഹിമിനെ തെരഞ്ഞെടുത്തു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 28 ഒക്‌ടോബര്‍ 2021 (13:38 IST)
ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി അഡ്വ എഎ റഹിമിനെ തെരഞ്ഞെടുത്തു. ഡല്‍ഹിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിലുള്ള പ്രസിഡന്റ് മുഹമ്മദ് റിയാസ് മന്ത്രിയായതിനെ തുടര്‍ന്നാണിത്. നിലവില്‍ ഡിവൈഎഫ്‌ഐ കേരള സംസ്ഥാന സെക്രട്ടറിയാണ് റഹിം. ഡിവൈഎഫ്‌ഐയുടെ ദേശീയ, സംസ്ഥാന ഭാരവാഹിയായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ്. നിരവധി വിദ്യാര്‍ഥി, യുവജന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. സര്‍വ്വകലാശാലാ യൂണിയന്‍ ഭാരവാഹി സെനറ്റ്, സിന്‍ഡിക്കറ്റ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍