കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വന്‍ സ്വര്‍ണവേട്ട. ഡിആര്‍ ഐയും എയര്‍ ഇന്റലിജന്‍സും കസ്റ്റംസും ചേര്‍ന്ന് 65ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടിച്ചത്. കതിരൂര്‍ സ്വദേശി നവാസ് പണ്ടേത്തിന്റെ പക്കല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാള്‍ ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയതായിരുന്നു. 1385ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. വെയ്സ്റ്റ് ബാന്‍ഡിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്.