നഗ്നതാ പ്രദർശനം : രണ്ടു മധ്യവയസ്കർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വെള്ളി, 22 മാര്‍ച്ച് 2024 (19:09 IST)
കൊല്ലം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ രണ്ടു മധ്യവയസ്കരെ പോലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി തച്ചക്കോട് കൊച്ചുമേലതിൽ വീട്ടിൽ കെ.എസ്.കോശി (54), തച്ചക്കോട് രമ്യ ഭവനിൽ രവി (57) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെ വീടിനു മുകളിൽ ഉണക്കാനിട്ടിരുന്ന തുണി എടുക്കാൻ പോയ പെൺകുട്ടിക്ക് നേരെയാണ് ഇരുവരും നഗ്നത പ്രദർശിപ്പിച്ചത്. ഈ സമയം ഇരുവരും മദ്യലഹരിയിലായിരുന്നു. നഗ്നതാ പ്രദർശനം നടത്തിയത് മൊബൈലിൽ പകർത്തിയത് സഹിതം പൂയപ്പള്ളി പോലീസിൽ പരാതി നൽകുകയായിരുന്നു.

പോക്സോ നിയമ പ്രകാരം കേസെടുത്ത പോലീസ് ഇരുവരെയും ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പൂയപ്പള്ളി സി.ഐ ഷാജിമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

Next Article