സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്തു: സ്ഥലം ഏറ്റെടുക്കലിന്റെ തുക സംബന്ധിച്ച കേസിൽ

എ കെ ജെ അയ്യര്‍
ശനി, 28 ഒക്‌ടോബര്‍ 2023 (16:27 IST)
കൊല്ലം : റയിൽവേ വികസനത്തിനായി സ്ഥലം ഏറ്റെടുത്തതിന്റെ മതിയായ നഷ്ടപരിഹാരം കിട്ടിയില്ലെന്നു കാണിച്ചു സ്വകാര്യ വ്യക്തികൾ നൽകിയ ഹർജിയിലാണ് സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്തത്. കൊട്ടാരക്കര തഹസീൽദാർ, മൃഗസംരക്ഷണ വകുപ്പ് പ്രോജക്ട് ഓഫീസർ എന്നിവരുടെ ഔദ്യോഗിക വാഹനങ്ങൾ കൊട്ടാരക്കര സബ് കോടതിയാണ് ജപ്തി ചെയ്തത്.

ഇതിനൊപ്പം സമാന കേസുകളിൽ ജില്ലാ ട്രഷറി, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ വാഹനങ്ങളും വരുന്ന ദിവസം ജപ്തി ചെയ്യും എന്നാണു റിപ്പോർട്ട്. 2004 ൽ പുനലൂർ - കോലം റെയിൽപാത ബ്രോഡ്ഗേജ് നിർമ്മാണവുമായി ബന്ധപ്പെട്ടു നെടുവത്തൂർ വില്ലേജിൽ ഭൂമി ഏറ്റെടുത്ത സംഭവത്തിലാണ് കേസും ജപ്തി നടപടിയും ഉണ്ടായത്.

നഷ്ടപരിഹാര തുക അപര്യാപ്തം എന്ന് കാണിച്ചു നെടുവത്തൂർ സ്വദേശികളായ നാല് പേര് കൊട്ടാരക്കര സബ് കോടതിയെ സമീപിക്കുകയും അധിക തുക നൽകാൻ കോടതി വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ വിധി നടപ്പാക്കാത്തതിനെ തുടർന്ന് കഴിഞ്ഞ വര്ഷം പെറ്റിഷൻ ഫയൽ ചെയ്തിരുന്നു. തുടർന്നാണ് ജപ്തി ചെയ്യാൻ കോടതി അനുമതി നൽകിയത്. എങ്കിലും ഒരു മാസം മുമ്പ് നൽകിയ ഉത്തരവിന് ശേഷം കഴിഞ്ഞ ദിവസമാണ് ജപ്തി നടപടി ഉണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article