ശനിദശ അകറ്റാന്‍ അയല്‍ക്കാരന്റെ രണ്ടുവാഹനങ്ങള്‍ കത്തിച്ച മന്ത്രവാദി അറസ്റ്റില്‍

ശ്രീനു എസ്

ബുധന്‍, 11 നവം‌ബര്‍ 2020 (15:46 IST)
ശനിദശ അകറ്റാന്‍ അയല്‍ക്കാരന്റെ രണ്ടുവാഹനങ്ങള്‍ കത്തിച്ച മന്ത്രവാദി അറസ്റ്റില്‍. കൊല്ലം ശൂരനാടാണ് സംഭവം. പോരുവഴി വടക്കേമുറി മന്ത്രവാദി രാജേന്ദ്രനാണ് അറസ്റ്റിലായത്. മന്ത്രവാദങ്ങളൊക്കെ കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലായ രാജേന്ദ്രന്‍ പ്രശ്‌നം ഗണിച്ചപ്പോള്‍ മനസിലാക്കിയത് തന്റെ അയല്‍വാസിയാണ് തനിക്ക് ദോഷങ്ങള്‍ വരുത്തുന്നതെന്നാണ്. 
 
ഇതേതുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാജേന്ദ്രന്‍ അയല്‍വാസിയുടെ മുറ്റത്തിരുന്ന രണ്ട് ഇരുചക്രവാഹനങ്ങള്‍ പെട്രോളൊഴിച്ച് കത്തിച്ചു. സിസിടിവിയിലൂടെയാണ് പ്രതി രാജേന്ദ്രനാണെന്ന് മനസിലായത്. ഇയാളെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍