കെഎസ്ആര്‍ടിസി കൊട്ടാരക്കര ഡിപ്പോ മണ്ഡലകാല പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചു. പ്രത്യേക പൂജയോടെയാണ് സര്‍വീസ് ആരംഭിച്ചത്. എല്ലാ ഡിപ്പോകളില്‍ നിന്നും സര്‍വീസ് ആരംഭിക്കുമെങ്കിലും കൊട്ടാരക്കര ഡിപ്പോയില്‍ പ്രത്യേക ആചാരപ്രകാരമാണ് ഇത് നടത്തുന്നത്. ഡിപ്പോയില്‍ പ്രത്യേകം തയ്യാറാക്കിയ അയ്യപ്പ മണ്ഡപമുണ്ട്. മണ്ഡലകാലം കഴിയും വരെ ഡിപ്പോയില്‍ എല്ലാ ദിവസവും വൈകുന്നേരം ആറരയ്ക്ക് ദീപാരാധനയുണ്ട്.