ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ പകപോക്കലിന്റെ സൂചനയാണെന്ന് പൊലീസ്. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്. എട്ടു സംഘങ്ങളായി അന്വേഷണത്തിന് തുടക്കമിട്ടിട്ടുണ്ട്. കൊല്ലപ്പെട്ട സഞ്ചിത്തിന്റെ പേരില്‍ കസബ പൊലീസ് സ്റ്റേഷനില്‍ 11 കേസുണ്ടെന്ന് പൊലീസ് പറയുന്നു. ഒരു വര്‍ഷം മുന്‍പും യുവാവിനെതിരെ കൊലപാതക ശ്രമം ഉണ്ടായിട്ടുണ്ട്. ഇതില്‍ നാലു എസ്ഡിപി ഐ പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു.
അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ശരീരത്തില്‍ 30 വെട്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയില്‍ മാത്രം ആറുവെട്ടുകളാണ് ഉള്ളത്. ഈ വെട്ടുകള്‍ ആഴത്തിലുള്ളതായിരുന്നു. അതേസമയം ഇയാളുടെ കാലിനും കൈക്കും 24 വെട്ടേറ്റിട്ടുണ്ട്. ആളുകള്‍ നോക്കി നില്‍ക്കെയാണ് 27കാരനായ സഞ്ചിത്തിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.