ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 16 നവം‌ബര്‍ 2021 (12:09 IST)
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുകയും ഇതിനായി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കലോറിയുടെ അളവ് അറിഞ്ഞിരിക്കണമെന്ന് ആദ്യമായി പറഞ്ഞിരിക്കുന്നു. കൂടാതെ ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണം എന്നതാണ് രണ്ടാമത്തെ മാര്‍ഗനിര്‍ദേശം.
 
ഓട്സ്, ഗോതമ്പ്, ബാര്‍ലി തുടങ്ങിയ മുഴുധാന്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുമെന്നും ആരോഗ്യകരമായ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കളും മത്സ്യം, പാല്‍ ഉല്‍പന്നങ്ങള്‍, ബീന്‍സ്, കടല തുടങ്ങിവയൊക്കെ അത്തരത്തില്‍ കഴിക്കാവുന്നതുമാണെന്ന് പറയുന്നു. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപ്പ് വളരെ ചെറിയ അളവില്‍ മാത്രം ഉപയോഗിക്കണം. ഫ്രൈഡ് ഭക്ഷണങ്ങള്‍, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്‌ക്കരിച്ച ഭക്ഷണങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കാണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍