തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലേക്ക് ഓരോ ഗ്രാമപഞ്ചായത്തിനും പട്ടികജാതി/പട്ടികവര്‍ഗം/സ്ത്രീ എന്നീ സംവരണ നിയോജക മണ്ഡലങ്ങളുടെ എണ്ണം ആവര്‍ത്തന ക്രമമനുസരിച്ച് നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് കൊല്ലം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.
വെട്ടിക്കവല, പത്തനാപുരം, അഞ്ചല്‍, കൊട്ടാരക്കര, ചടയമംഗലം എന്നീ ബ്ലോക്ക്പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് സെപ്തംബര്‍ 23ന് രാവിലെ 10നും നടക്കും
ചിറ്റുമല, ചവറ, മുഖത്തല, ഇത്തിക്കര, ഓച്ചിറ, ശാസ്താംകോട്ട എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലുള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് സെപ്തംബര്‍ 25ന് രാവിലെ 10നും നടക്കും.