കാമുകന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന സുചിത്രയുടെ ആഗ്രഹം കൊലപാതകത്തിലെത്തി; കാലും കൈയും മുറിച്ചു മാറ്റി, പാതിവെന്ത ശരീരം കുഴിച്ചു മൂടി- പ്രതിയായ പ്രശാന്തിന്റെ മൊഴി പുറത്ത്

അനു മുരളി
ബുധന്‍, 29 ഏപ്രില്‍ 2020 (17:52 IST)
കൊല്ലത്ത് നിന്നും കാണാതായ ബ്യൂട്ടിഷന്‍ ട്രെയിനര്‍ സുചിത്രയുടെ കൊലപാതകത്തില്‍ കൂടുതൽ വെളിപ്പെടുത്തൽ. സുചിത്രയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നുവെന്നും നടക്കാതെ വന്നപ്പോൾ പാതിവെന്ത ശരീരം കുഴിച്ചിട്ടെന്നും പ്രതിയായ പ്രശാന്ത് മൊഴി നൽകി. സുചിത്രയുടെ അകന്ന ബന്ധുവിന്റെ ഭർത്താവും കോഴിക്കോട് സ്വദേശിയുമായ പ്രശാന്താണ് കൊല നടത്തിയത്. 
 
പരിചയം പ്രണയത്തിലേക്ക് വഴിമാറുകയും പിന്നീട് കൊലപാതകത്തിൽ എത്തുകയുമായിരുന്നു. കാമുകന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന സുചിത്രയുടെ വാശിയും ഇതേതുടർന്നുണ്ടായ തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രശാന്ത് കുറ്റസമ്മതം നടത്തി. പാലക്കാട്ടുള്ള പ്രശാന്തിന്റെ വീടിനു പുറകിൽ നിന്നുമാണ് പാതിവെന്ത സുചിത്രയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. 
 
പലപ്പോഴും ഹോട്ടലുകളിലും മറ്റുമായിരുന്നു ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശാന്തിന്റെ വീട്ടിൽ വരണമെന്ന ആഗ്രഹം അറിയിച്ചത് സുചിത്ര ആയിരുന്നു. ഇതിനു വേണ്ടി പാലക്കാട്ടുള്ള അച്ഛനേയും അമ്മയേയും തന്ത്രത്തിൽ കോഴിക്കോട്ടേക്ക് പറഞ്ഞു വിട്ടു. ഭാര്യയുമായി കൊല്ലത്തെ വീട്ടിലെത്തി. കള്ളങ്ങൾ പറഞ്ഞ് ഭാര്യയെ വിശ്വസിപ്പിച്ച പ്രശാന്ത് തിരിച്ച് പാലക്കാട്ടുള്ള വീട്ടിലേക്ക് തിരിച്ചെത്തി. വഴിക്ക് വെച്ച് കാമുകിയായ സുചിത്രയെ കൂടെക്കൂട്ടി.
 
മൂന്ന് ദിവസം പാലക്കാട്ടെ വീട്ടിൽ ഇരുവരും താമസിച്ചു. പ്രശാന്തിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന് പലതവണ സുചിത്ര ആവശ്യപ്പെട്ടിരുന്നു. വഴങ്ങിയില്ലെങ്കിൽ അവിഹിതബന്ധത്തെ കുറിച്ച് ഭാര്യയോട് പറഞ്ഞ് കൊടുക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തി. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. തർക്കം കലഹത്തിലേക്ക് വഴി മാറി. ഇതിനിടയിൽ ബെഡ് റൂമിലുണ്ടായിരുന്ന ടേബിൾ ലാബിന്റെ കേബിൾ കഴുത്തിൽ മുറുക്കി പ്രശാന്ത് സുചിത്രയെ വകവരുത്തി. 
 
ഇതിന് ശേഷം മൃതദേഹം കഷ്ണമാക്കി കത്തിക്കാൻ തീരുമാനിച്ചു. അതിനായി കാലും കൈയും മുറിച്ചു മാറ്റി. വീട്ടിന് പുറകിലെ വയലിൽ കൊണ്ടിട്ട് കത്തിക്കാനും ശ്രമിച്ചു. എന്നാൽ മൃതദേഹം പൂർണമായും കത്തിയില്ല. ഇതോടെയാണ് വീടിനു പുറകിൽ തന്നെ കുഴിയെടുത്ത് ബാക്കി ഭാഗമെല്ലാം അതിലിട്ട് മൂടി. ഫോൺ കോളുകളുടെ പരിശോധനയിൽ നിന്നാണ് പ്രശാന്തിലേക്ക് അന്വേഷണം എത്തിയത്. ടവർ ലോക്കേഷനും മറ്റു പരിശോധിച്ചപ്പോൾ പ്രശാന്തിനു സുചിത്രയുടെ മിസ്സിംഗിൽ പങ്കുണ്ടെന്ന് വ്യക്തമായി. 

അനുബന്ധ വാര്‍ത്തകള്‍

Next Article