വാഹനാപകടത്തില്‍ മരിച്ചെന്നു കരുതി സംസ്‌കാരം നടത്തിയയാള്‍ തിരികെ എത്തി; അന്തംവിട്ട് ബന്ധുക്കൾ

അനു മുരളി

ബുധന്‍, 29 ഏപ്രില്‍ 2020 (10:28 IST)
വാഹനാപകടത്തിൽ മരിച്ചെന്ന് കരുതി ശവസംസ്കാരം നടത്തിയ ആൾ തിരികെയെത്തി. നടുവില്‍ക്കര വടക്കന്‍ വീട്ടില്‍ തിലകനാണ് (58) ഇന്നലെ വൈകിട്ട് വീട്ടില്‍ തിരികെ എത്തിയത്. കഴിഞ്ഞ മാസം 25 നാണ് കയ്പമംഗലത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തില്‍ 60 വയസ്സ് തോന്നിക്കുന്നയാള്‍ മരണപ്പെട്ടത്. തിലകനാണെന്ന് കരുതി ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. 
 
തിലകൻ വീട്ടുകാരില്‍നിന്ന് വര്‍ഷങ്ങളായി അകന്നുകഴിയുകയായിരുന്നു. മൃതദേഹം തിലകന്റേതെന്ന് കരുതി ബന്ധുക്കള്‍ സംസ്‌കരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ തിലകൻ തിരിച്ചെത്തിയതോടെ തങ്ങള്‍ അടക്കം ചെയ്തത് ആരെയാണെന്നാണ് ബന്ധുക്കളുടെ ചോദ്യം
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍