കൊല്ലത്ത് വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. കൊട്ടാരക്കര കുളക്കടയിലാണ് വാഹനാപകടം ഉണ്ടായത്. പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണന്, ഭാര്യ അഞ്ചു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നുവയസുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രി 12മണിയോടെയാണ് അപകടം ഉണ്ടായത്.